ആകര്‍ഷകമായ ഓഫറില്‍ Ready to Occupy പ്രൊജക്റ്റുകളുമായി ഒലിവ് ബില്‍ഡേഴ്സ്

Olive

ആകര്‍ഷകമായ ഓഫറില്‍ Ready to Occupy പ്രൊജക്റ്റുകളുമായി ഒലിവ് ബില്‍ഡേഴ്സ്

OLIVE FB INNERലക്ഷ്വറി ലൈഫ്സ്റ്റെല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കാക്കനാട് ഇന്‍ഫോപാര്‍ക്കിനടുത്തും തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിന് സമീപത്തും പണിപൂര്‍ത്തിയായ പ്രൊജക്റ്റുകളുമായി ഒലിവ് ബില്‍ഡേഴ്സ്. 8.5 ഏക്കറില്‍ 5 പ്രീമിയം അപ്പാര്‍ട്ട്മെന്‍റ് ടവറുകളും 11 ബംഗ്ലാവുകളും അടങ്ങിയതാണ് കൊച്ചിയിലെ പ്രൊജക്റ്റായ ഒലിവ് കലിസ്റ്റ”. തിരുവനന്തപുരത്ത് ഐ.ടി ഹബ്ബായ ടെക്നോപാര്‍ക്കിന് സമീപം അതിമനോഹരമായ മൂന്നര ഏക്കര്‍ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെയുള്ള ഒലിവ് ക്രസിഡ’.

ലക്ഷ്വറി കൊണ്ട് മാത്രമല്ല, നിരവധി ഫലവൃക്ഷങ്ങള്‍ നിറഞ്ഞ തോട്ടം, മനുഷ്യ നിര്‍മ്മിതമായ ശുദ്ധ ജല തടാകം, ഹരിതഭംഗി നിറഞ്ഞ നടവഴികള്‍, ലാന്‍ഡ്‌സ്കേപ്പ് ചെയ്ത് മനോഹരമാക്കിയ ധാരാളം ഓപ്പണ്‍ ഏരിയ തുടങ്ങി ഏതൊരാളുടെയും മനം കവരുന്ന പ്രകൃതിയോടിണങ്ങിചേരുന്ന പാര്‍പ്പിട സമുച്ചയമാണ്‌ ഒലിവ് കലിസ്റ്റ. ഒരു സ്റ്റാര്‍ ഹോട്ടലിനെ ഓര്‍മിപ്പിക്കും വിധം എയര്‍ കണ്ടീഷന്‍ ചെയ്ത വിശാലമായ ലോബി, ഇന്‍ഡോര്‍ ബാറ്റ്മിന്‍റണ്‍ കോര്‍ട്ട്, ലൈബ്രറി, എയര്‍ കണ്ടീഷന്‍ മോഡേണ്‍ ജിം, ഫുള്ളി എക്വിപ്പ്ഡ് 62 സീറ്റ്‌ തിയേറ്റര്‍, ക്ലബ്‌ ഹൗസ്, കുട്ടികളുടെ പൂളോട് കൂടിയ സ്വിമ്മിംഗ് പൂൾ, പ്ലേ ഏരിയ തുടങ്ങി എല്ലാ വിധ അത്യാധുനിക സൗകര്യങ്ങളോടും കൂടിയതാണ് ഒലിവ് കലിസ്റ്റ.

 

മൂന്നു ബ്ലോക്കുകളിലായി ഇരുന്നൂറ്റിഎഴുപത് അപ്പാര്‍ട്ടുമെന്‍റുകള്‍ അടങ്ങിയതാണ് തിരുവനന്തുരത്തെ പ്രൈം ലൊക്കേഷനില്‍ സ്ഥിതിചെയ്യുന്ന ഒലിവ് ക്രസിഡ. സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്ബ്, കുട്ടികളുടെ കളിസ്ഥലം തുടങ്ങി ഒരു ലക്ഷ്വറി ലിവിങ്ങിന്  ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഒലിവ് ക്രസിഡയില്‍  ഒരുക്കുയിട്ടുണ്ട്.

കൊച്ചിയിലെ ഒലിവ് കലിസ്റ്റയില്‍ പണിപൂര്‍ത്തിയായ 3 ടവറുകളില്‍ താമസത്തിന് സജ്ജമായ ഏതാനും ഫ്ലാറ്റുകളും രണ്ട് ലക്ഷ്വറി ബംഗ്ലാവും ലഭ്യമാണ്. കൂടാതെ തിരുവനന്തപുരത്തെ പ്രൊജക്റ്റായ ഒലിവ് ക്രസിഡയിലും താമസത്തിന് തയ്യാറായ ഏതാനും ഫ്ലാറ്റുകള്‍ കൂടി ആകര്‍ഷകമായ ഓഫറില്‍ ലഭ്യമാണ് എന്ന് മാനേജ്മെന്‍റ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക- +91 96560 44444.

Leave a Reply

Your email address will not be published.